Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarianTribute

Europe

വാ​ത്സിം​ഗ്ഹാം മാ​താ​വി​ന് സം​ഗീ​താ​ർ​ച്ച​ന; ഫാ. ​ബാ​ബു ജോ​ണി​ന്‍റെ "ട്രൈ​ബ്യൂ​ട്ട്' മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു

വാ​ത്സിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ത്താ​മ​ത് വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​നി​ടെ ഫാ. ​ബാ​ബു ജോ​ൺ ചി​രി​യ​ങ്ക​ണ്ട​ത്ത് ര​ചി​ച്ച് സം​ഗീ​തം ന​ൽ​കി​യ വാ​ത്സിം​ഗ്ഹാം മാ​താ​വി​നു​ള്ള ഭ​ക്തി​ഗാ​ന​മാ​യ "ട്രൈ​ബ്യൂ​ട്ട്' ഔ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്തു.

വാ​ത്സിം​ഗ്ഹാം ബ​സി​ലി​ക്ക​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​റോ​ബ​ർ​ട്ട് ബി​ല്ലിം​ഗി​ന്‍റെ സാ​ന്നി​ധ്യ​വും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. തീ​ർ​ഥാ​ട​ക​ർ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഗാ​ന​ത്തെ ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ച്ചു.

വാ​ത്സിം​ഗ്ഹാം നാ​ഷ​ണ​ൽ ക​ത്തോ​ലി​ക്ക ബ​സി​ലി​ക്ക​യി​ലേ​ക്കു​ള്ള ആ​ദ്യ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​നു​ഭ​വി​ച്ച ആ​ത്മീ​യ അ​നു​ഭ​വ​വും പ​രി​ശു​ദ്ധ മാ​താ​വി​നോ​ടു​ള്ള സ്നേ​ഹ​വു​മാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ പ്ര​ചോ​ദ​ന​മെ​ന്ന് ഫാ. ​ബാ​ബു ജോ​ൺ പ​റ​ഞ്ഞു.

ഓ​രോ തീ​ർഥാ​ട​ക​ന്‍റെ​യും ഹൃ​ദ​യ​സ്പ​ന്ദ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ളും സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up